കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 21ലേക്ക് മാറ്റി.

തിരുവനന്തപുരം: കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും കാലിക്കറ്റ് സർവകലാശാലയും ശാസ്ത്ര സാങ്കേതിക സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

നാളെ നടത്താനിരുന്ന ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 21ലേക്ക് മാറ്റി. നാളത്തെ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.