കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതലെ താൻ ഈ അഭിപ്രായം പറയുന്നുണ്ടെന്നും,  ഈ സർക്കാരെങ്കിലും പരിഹാരം കാണണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. 

പൂഞ്ഞാര്‍: അധികമുള്ള വന്യമൃഗങ്ങളെ വനംവകുപ്പ് മുൻകയ്യെടുത്ത് കൊല്ലണമെന്ന് വനംമന്ത്രിയോട് പിസി.ജോർജ് എംഎൽഎ. ശല്യക്കാരായ മൃഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിച്ച് വരികയാണെന്നായിരുന്നു വനംമന്ത്രി കെ.രാജുവിന്റെ മറുപടി. 

പന്നി,കേഴ,കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെഎണ്ണം വനവിസ്തൃതിക്ക് ഉൾക്കൊള്ളാനാവുന്നതിനപ്പുറം ആയി. നാട്ടിലിറങ്ങുന്ന ഇവ കർഷകർക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതലെ താൻ ഈ അഭിപ്രായം പറയുന്നുണ്ടെന്നും, ഈ സർക്കാരെങ്കിലും പരിഹാരം കാണണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. 

ചില നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നായിരുന്നു വനംമന്ത്രിയുടെ മറുപടി. പെരിയാർ വന്യജീവി സങ്കേതത്തിന്റെ നാൽപതാം വാർഷികാഘോഷ ചടങ്ങിനെത്തിയതായിരുന്നു മന്ത്രിയും പി.സി.ജോർജും.