സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാല് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനം.
സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. 2017 മേയ് മാസത്തിലും ഇതേ ആയുധശേഖരണശാലയില്‍ സമാനമായ രീതിയിലുള്ള സ്ഫോടനമുണ്ടായിരുന്നു.
