ബിനാമി ഇടപാടുകളെ കുറിച്ചറിയാമോ? കോടീശ്വരനാകാം!
ദില്ലി: ബിനാമി ഇടപാടുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പ്രതിഫലം നല്‍കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍തുടക്കം കുറിക്കുന്നു. പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. ട്രാന്‍സാക്ഷന്‍ ഇന്‍ഫോര്‍മെന്‍റ്സ് റിവാര്‍ഡ് സ്കീം-2018ാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കീം അടുത്തമാസം ആരംഭിക്കും. വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നല്‍കുമെന്നാണ് പ്രത്യക്ഷ നികുതി വിഭാഗം ബോര്‍ഡ് ഡയറക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവരം നല്‍കുന്നവരുടെ മേല്‍വിലാസം രഹസ്യമായി സൂക്ഷിക്കും. യാതൊരു കാരണവശാലും വിവരദാദാക്കളുടെ മേല്‍വിലാസം ആര്‍ക്കും ലഭിക്കാതിരിക്കാന്‍ സംവിധാനമൊരുക്കും. ബിനാമി വസ്തുക്കളുടെ മൂല്യത്തിനനുസരിച്ചും വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുമായിരിക്കും പ്രതിഫലം ലഭിക്കുക. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും നേരത്തെ തന്നെ വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ടെങ്കിലും ഇത്രയും വലിയ തുക ആദ്യമായാണ് പ്രതിഫലം പ്രഖ്യാപിക്കുന്നത്.
