ചെന്നൈ: ഫേസ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ ഫേയ്ക്ക് അക്കൗണ്ട് രൂപീകരിച്ച് പ്രണയിച്ച് വഞ്ചിച്ച ഇരുപത്തിരണ്ടുകാരനെ പൊലീസുകാരന്‍ വെടിവച്ച് കൊന്നു. തമിഴ്നാട് സ്വദേശിയായ കണ്ണന്‍ കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് രണ്ട് വര്‍ഷത്തോളമായി തന്നെ വഞ്ചിച്ചയാളെ കൊലപ്പെടുത്തിയത്. പൊലീസുകാരനില്‍ നിന്ന് പണം തട്ടുകയെന്ന ഉദ്ദേശത്തോടെയാണ് അയ്യനാര്‍ എന്ന ബിഎഡ് വിദ്യാര്‍ത്ഥി വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയത്.
ഒരു സ്ത്രീയുടെ പേരില്‍ അക്കൗണ്ട് രൂപീകരിക്കുകയും കണ്ണനുമായി ബന്ധം രൂപീകരിക്കുകയായിരുന്നു. പൊങ്കല്‍ ആഘോഷത്തിന് നേരില്‍ കാണാമെന്ന് പൊലീസുകാരന് വ്യാജ പ്രൊഫൈലിലൂടെ അയ്യനാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കാണാമെന്ന് പറഞ്ഞ സമയം അടുത്തതോടെ അയ്യനാര്‍ ഒഴിവ് കഴിവുകള്‍ പറഞ്ഞതോടെയാണ് കണ്ണന് സംശയം തോന്നിയത്. തുടര്‍ന്ന് സംശയം നോക്കിയ കണ്ണന്‍ അന്വേഷണം നടത്തുകയും താന്‍ വഞ്ചിക്കപ്പെടുകയായെന്ന് തിരിച്ചറിയുകയായിരുന്നു.
വിഷാദത്തിന് അടിപ്പെട്ട കണ്ണന്‍കുമാര്‍ വിഷാദത്തിന് അടിമപ്പെടുകയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത്. ആശുപത്രിയിലായ കണ്ണന്‍ കുമാറിനെ കാണാനെത്തിയ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നായിരുന്നു കൊലപാതകം ചെയ്യാന്‍ പദ്ധതിയൊരുക്കിയത്. അയ്യനാരെ തട്ടിക്കൊണ്ട് പോയ സംഘം പിന്നീട് വെടിവച്ച് കൊല ചെയ്യുകയായിരുന്നു. ഇയാളെ സഹായിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
