തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. തൃശൂരില്‍ വച്ച് ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അധ്യാപകരും ഇടനിലക്കാരും ഉള്‍പ്പെടെ അഞ്ചു പേരെ ചോദ്യം ചെയ്യുന്നു.
സ്‌കൂള്‍ മേധാവികളുടെയും പരിശീലകരുടെയും മൊഴി കൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. വ്യാജ അപ്പീല്‍ തയ്യാറാക്കി നല്‍കിയത് തിരുവനന്തപുരം സ്വദേശിയാണെന്നും അപ്പീലിനായി മുപ്പതിനായിരം രൂപവരെ വാങ്ങിയെന്നും പരിശീലകരാണ് ഇടനിലക്കാരായതെന്നുമാണ് മൊഴി ലഭിച്ചത്. ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. ഈസ്റ്റ് പൊലീസ് ഈ കേസ് ൈക്രംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി എന്‍.ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.
