ദില്ലി: ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അങ്കിവ് ബസോയോട് രാജിവയ്ക്കാൻ എബിവിപി  ആവശ്യപ്പെട്ടു. വ്യാജ ബിരുദ ആരോപണത്തിൽ അന്വേഷണം തീരുന്നത് വരെ പാർട്ടി ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിര്‍ദേശമുണ്ട്. 

ദില്ലി യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റേത് വ്യാജ ബിരുദ രേഖകള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അങ്കിവ് ബൈസോയ തങ്ങളുടെ വിദ്യാര്‍ത്ഥിയല്ലെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കോളേജിലും അദ്ദേഹം പഠിച്ചിട്ടില്ലെന്നും തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തമിഴ്‌നാട് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ അറിയിച്ചിരുന്നു. വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള രേഖകളാണ് അങ്കിവ് പ്രവേശനത്തിനായി നല്‍കിയിരുന്നത്.