പ്രതിമയുടെ പശ്ചാത്തലത്തില്‍ ഒരു നാടോടി കുടുംബം ഭക്ഷണം കഴിക്കുന്നതാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.
അഹമ്മദാബാദ്: ഏകതാശില്‍പം എന്ന പേരില്‍ സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ ശില്‍പം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ പ്രതിമയുടെ വ്യാജചിത്രം നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പ്രതിമയുടെ പശ്ചാത്തലത്തില്‍ ഒരു നാടോടി കുടുംബം ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ആദിവാസി വിഭാഗത്തിന് അവകാശപ്പെട്ട ഭൂമി ഏറ്റെടുത്താണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്ലിന്‍റെ പ്രതിമ നിര്‍മ്മിച്ചതെന്നും പ്രതിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും സഹകരിക്കേണ്ടതില്ലെന്നും നേരത്തെ ഗുജറാത്തിലെ ഇരുപതോളം ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ വാര്‍ത്തയോടൊപ്പമാണ് ഈ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നത്.
