നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്:നിപ വൈറസിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ്. നാല് പേരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലൂർ സ്വദേശികളായ വൈഷ്ണവ്, ബിവിജ്, നിമേഷ്, ബിൽജിത്ത്, വിഷ്ണുദാസ് എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കോഴിയിറച്ചിയിലൂടെ നിപ്പാ വൈറസ് പടരുമെന്നും നിപ വൈറസ് ബാധിതനായ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.