ഫേസ്ബുക്കിന്‍റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കലാപങ്ങള്‍ക്ക് നേരിട്ട് ആഹ്വാനം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ഫേസ്ബുക്ക് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനൊരുങ്ങുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഉയരുന്ന തെറ്റായ വാര്‍ത്തകള്‍ കലാപത്തിന് കാരണമാകുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫേസ്ബു്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോതടെ കലാപങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചിത്രങ്ങളും വരകളും എഴുത്തുകളും ഫേസ്ബുക്ക് നീക്കുമെന്ന് വ്യക്തം. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് കാരണമായ വ്യാജസന്ദേശം പ്രചരിച്ച സമൂഹമാധ്യമങ്ങളില്‍ ഒന്നായിരുന്നു ഫേസ്ബുക്കിന്‍റെ മെസേജിങ്ങ് സംവിധാനം വാട്ട്സാപ്പ്.വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക സംഘടനകളുമായി ഫേസ്ബുക്ക് കൈകോര്‍ക്കും.