സംസ്ഥാനത്ത് വ്യാജ നമ്പറുള്ള വാഹനങ്ങള്‍ പെരുകുന്നു. പൊലീസിന്റെ നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങളില്‍ 12 ശതമാനവും വ്യാജ നമ്പറുകളുള്ളവയാണ്. കുറ്റവാളികള്‍ ഉള്‍പ്പെടെ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുടുങ്ങുന്നത് വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളാണ്. 

മണ്ണാര്‍കാട് സ്വദേശി സുനിലിന്റെ ആക്ടിവ സ്കൂട്ടറിന്റെ നമ്പര്‍ കെ.എല്‍ 50 സി 901 ആണ്. 40 കിലോമീറ്ററിന് മുകളില്‍ വണ്ടിയോടിക്കാത്ത സുനിലിന് അതിവേഗം വാഹനമോടിച്ചതിന് പിഴ അടക്കാന്‍ നാലു നോട്ടീസുകളാണ് കിട്ടിയത്. നോട്ടീസിനൊപ്പം പൊലീസ് നല്‍കിയ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ സുനില്‍ ഞെട്ടി. പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ കുതിച്ചുപായുന്നത് ഒരു പള്‍സര്‍ പള്‍സര്‍ ബൈക്ക്. നമ്പറാകട്ടെ സുനിലിന്റെ ആക്ടിവയുടെ അതേ നമ്പര്‍. കോഴിക്കോട് സ്വദേശി മുരളീധരന് കിട്ടിയത് സുനിലിനെക്കാള്‍ വലിയ പണിയാണ്. സുനിലിന്റെ കൈവശമുള്ള ബൈക്കിന്റഎ നമ്പര്‍ കെ.എല്‍ 11 ബി.ഇ 2125. ട്രാഫിക് നിയമലംഘത്തിന് ലഭിച്ച നോട്ടീസ് കണ്ടപ്പോള്‍ ഇല്ലാത്ത കാറിന് പിഴ അടക്കാനാണ് നിര്‍ദ്ദേശം. കാറിന് പക്ഷേ തന്റെ സ്വന്തം ബൈക്കിന്റെ അതേ നമ്പറാണ്.
ഹോള്‍ഡ് .

ഇത്തരം വ്യാജ നമ്പറുകളുമായി നിരത്തില്‍ വിലസനുന്നവര്‍ സംസ്ഥാനത്ത് കൂടുകയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 512 വ്യാജമാരെയാണ് കണ്ടെത്തിയത്. കുഴല്‍പ്പണക്കാരും ക്രിമിനലുമടങ്ങുന്ന ശൃഖലയാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വ്യാജനമ്പറിന്റെ പേരില്‍ 2015 ല്‍ പൊലീസന് ലഭിച്ച പരാതികള്‍ 21 എണ്ണമാണ്. 2016ല്‍ ഇത് 30 ആയി. 2017ല്‍ ഇതുവരെ കിട്ടിയത് 9 പരാതികളാണ്. മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച പരാതികള്‍ വേറെയുമുണ്ട്. അതിവേഗത്തില്‍ കുതിച്ചുപായുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളിലും വ്യാജ നമ്പറുകളെണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നമ്പറുകള്‍ മാറിമാറി ഉപയോഗിക്കുന്നതാണ് വ്യാജന്മാരെ പിടികൂടാന്‍ പൊലീസിനു മുന്നിലുള്ള വെല്ലുവിളി.