ബ്രോയിലർ ചിക്കൻ വഴി നിപ വൈറസെന്ന് വ്യാജ പ്രചാരണം

തിരുവനന്തപുരം: ബ്രോയിലർ ചിക്കൻ വഴി നിപ വൈറസ് പടരുന്നുവെന്ന നവ മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചരണത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ ഡോo വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

നിപ വൈറസിനെകുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തിയ പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുന്ന ചേർത്തല സ്വദേശി മോഹനൻ, ജേക്കബ് വടക്കാഞ്ചേരി എന്നിവർക്കെതിരെ തൃത്താല പോലീസ് കേസെടുത്തിരുന്നു.