ഹാർഷ് സോഫത്ത് എന്ന പേരിലുള്ള അകൗണ്ടിൽ നിന്നുമാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറ‍ഞ്ഞു. വീഡീയോ എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളിൽനിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. 

ചണ്ഡീഗഢ്: സമൂഹമാധ്യമങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രി അമേരിന്ദർ സിങ്ങിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെ നടപടിയെടുത്ത് പഞ്ചാബ് സൈബർ സെൽ. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ ശബ്ദശകലങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രചരിപ്പിച്ചത്.

ചൈനീസ് ആപ്പ് ടിക്ക് ടോക്ക് ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ 'യൂത്ത് ഗ്രൂപ്പ് നബ്ഹസ്', ഫേസ്ബുക്ക് പേജ് 'മജാ അകാലി പേജ്' എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹാർഷ് സോഫത്ത് എന്ന പേരിലുള്ള അകൗണ്ടിൽ നിന്നുമാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറ‍ഞ്ഞു.

വീഡീയോ എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളിൽനിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.