രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലതാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദില്ലിയിൽ തുടങ്ങിയ ടൂറിസം മാര്‍ട്ടിൽ കേരളത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ചയാകും. 

ദില്ലി: രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലതാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദില്ലിയിൽ തുടങ്ങിയ ടൂറിസം മാര്‍ട്ടിൽ കേരളത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ചയാകും. രൂപയുടെ മൂല്യമിടിഞ്ഞത് രാജ്യത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകളെ ബാധിക്കില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ചൈനയിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ശ്രമമെന്നും കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനേട് പറഞ്ഞു.

രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ടൂറിസം മാര്‍ട്ടിൽ കേരളത്തിലെ ടൂറിസം രംഗം പ്രധാന ചര്‍ച്ചാ വിഷയമാകും. അറുപത് രാജ്യങ്ങളിലെ പ്രതിനിധികൾ മൂന്നു ദിവസം നീളുന്ന മാര്‍ട്ടിൽ പങ്കെടുക്കുന്നു. ഇന്ത്യയിലെ കൂടുതുൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ടൂറിസം മാര്‍ട്ടിന്‍റെ ലക്ഷ്യം.