മലപ്പുറം കൊളത്തൂരില്‍ ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാതെ അഞ്ച് മാസത്തോളം വീടിനുള്ളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. വാഴയില്‍ സൈദിന്റെ മൃതദേഹമാണ് ജീവന്‍ വെയ്ക്കുമെന്ന വിശ്വാസത്താല്‍ ബന്ധുക്കള്‍ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചത്.
അഞ്ചു മാസങ്ങളോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നാണ് പെരിന്തല്‍മണ്ണയ്ക്ക് അടുത്തുള്ള കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടിയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. സൈദ് മരണപ്പെട്ട വിവരം വീട്ടുകാര്‍ പുറത്തറിയിച്ചിരുന്നില്ല. ഭാര്യയും മൂന്നു കുട്ടികളമാണ് മൃതദേഹത്തോടൊപ്പം വീട്ടില്‍ താമസിച്ച് വന്നിരുന്നത്. സമീപവാസികളും നാട്ടുകാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട് പരിശോധിച്ചപ്പോള്‍ അഞ്ച് മാസത്തോളം മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട വ്യക്തിയെ പ്രാര്‍ഥനയിലൂടെ സുഖപ്പെടുത്താന്‍ കഴിയുമെന്ന അന്ധവിശ്വാസമാണു വീട്ടുകാര്‍ക്കുണ്ടായിരുന്നത് എന്നു സംശയിക്കുന്നതായും പെരിന്തല്‍മണ്ണ സി.ഐ പറഞ്ഞു.
