2012 ഒക്ടോബറിലാണ് നിഷാദിനെ കാണാതാകുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു നിഷാദ്.
കണ്ണൂര്‍: അഞ്ചര വര്‍ഷമായി കാണാതായ മകനെയും കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ് കണ്ണൂര്‍ പാതിരിയാട് പറമ്പായില്‍ പ്രകാശനും കുടുംബവും. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റേതെങ്കിലും ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെന്നുമാണ് ഇപ്പോള്‍ കുടുംബം ആവശ്യപ്പെടുന്നത്.
2012 ഒക്ടോബറിലാണ് നിഷാദിനെ കാണാതാകുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു നിഷാദ്. അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന ചെറു കുടുംബം. നാട്ടിലുള്ള ഒരു യുവതിയുമായി അടുപ്പമായതോടെ ചില പ്രശ്നങ്ങളുണ്ടായി. എന്നാല്‍ ഈ സംഭവവും നിഷാദിന്‍റെ തിരോധാനവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല.
അവസാനമായി നിഷാദിന് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നെങ്കില്‍ കേസില്‍ വഴിത്തിരിവുണ്ടാകുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ തീവ്രവാദ സംഘടനകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
