വടകര പൂളക്കണ്ടിപ്പാറ സ്വദേശി മന്‍സൂറിനെയും കുടുംബത്തെയും പറ്റി ആറു മാസത്തോളമായി ഒരു വിവരവുമില്ലെന്നാണ് സഹോദരന്‍ അഷ്റഫ് പറയുന്നത്. ബഹറൈനില്‍ സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയറായിരുന്ന മന്‍സൂര്‍ ഒരു വര്‍ഷം മുമ്പാണ് സ്വന്തം വീട്ടിലെത്തിയത്. ആറു മാസം മുമ്പ് സഹോദരനുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ മന്‍സൂറും ഭാര്യ ഫസ്നിയയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം സൗദി അറേബ്യയിലേക്ക് പോകുന്നതായാണ് തന്നോട് പറഞ്ഞതെന്ന് സഹോദരി പറയുന്നു. അനുജന്‍ വാട്സ്ആപ് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നെന്നും എന്നാല്‍ മാസങ്ങളായി ഫോണ്‍ കോളുകളില്ലെന്നും സഹോദരി പറയുന്നു.

മന്‍സൂറിന്റെ ഭാര്യ കുടുംബവുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെങ്കിലും തങ്ങള്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മതത്തിന് വേണ്ടി ജീവിക്കുകയാണെന്നും ദൈവം സഹായിച്ചാല്‍ തിരിച്ചുവരുമെന്നും ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.