ആരോഗ്യപരമായ ഏഴ് വർഷത്തിന് ശേഷമുള്ള വിരാമം എന്നാണ് വികാസ് ബോൽ ഒഴികെയുള്ളവർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്.
ദില്ലി: നാല് സംവിധായകർ ചേർന്ന് ആരംഭിച്ച ഫാന്റം ഫിലിംസ് കമ്പനി ഇനിയില്ല. അനുരാഗ് കാശ്യപ്, വിക്രമാദിത്യ മോത് വാനെ, മധു മണ്ഡെനെ, വികാസ് ബോൽ എന്നിവർ ചേർന്ന് ഏഴുവർഷങ്ങൾക്ക് മുമ്പാണ് ഫാന്റം കമ്പനി ആരംഭിച്ചത്. നടനും സംവിധായകനുമായ അനുരാഗ് കാശ്യപാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ തങ്ങള്‍ വേരിപിരിയുകയാണെന്ന് അറിയിച്ചത്. ക്വീൻ, മസാൻ, ലൂട്ടാരെ, ഉട്താ പഞ്ചാബ് എന്നീ ചിത്രങ്ങൾ ഫാന്റം കമ്പനിയുടേതായിരുന്നു.
'ആരോഗ്യപരമായ ഏഴ് വർഷത്തിന് ശേഷമുള്ള വിരാമം' എന്നാണ് വികാസ് ബോൽ ഒഴികെയുള്ളവർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. നാല് പേരും ഇനി അവരവരുടേതായ സ്വപനങ്ങളുമായി മുന്നോട്ട് പോകുമെന്നും അനുരാഗ് ട്വിറ്ററിൽ വ്യക്തമാക്കിയിരിക്കുന്നു. ''ഫാന്റം ഒരു സ്വപ്നമായിരുന്നു. എന്നാൽ എല്ലാ സ്വപ്നങ്ങൾക്കും ഒരവസാനമുണ്ടാകും. ഞങ്ങളുടെ ഏറ്റവും നല്ല പ്പകടനം കാഴ്ചവയ്ക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ വളരെ ശക്തമായ സ്വപ്നങ്ങളുമായി ഞങ്ങൾ എല്ലാവരും നാല് വഴികളിലൂടെ ബുദ്ധിപൂർവ്വം മുന്നേറും. പരസ്പരം വിജയം ആശംസിക്കുന്നു.'' അനുരാഗ് കാശ്യപ് ട്വിറ്ററിൽ കുറിച്ചു.
