മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍. കൊടുവേനലില്‍ പച്ചപ്പുല്ലടക്കമുള്ളവ കിട്ടാക്കനിയായതോടെ പശുക്കളുടെ തീറ്റ വാഴപ്പിണ്ടിയും ചക്കയുമൊക്കെയായി. കറന്ന് കിട്ടുന്ന പാലിന്‍റെ അളവാകട്ടെ പകുതിയിലും കുറവാണ്.

മുമ്പ് ധാരാളം പശുക്കളുണ്ടായിരുന്ന പലരും മേഖലയില്‍ നിന്നു പിന്മാറിയിരിക്കുകയാണ്. 50 ലേറെ പൈക്കളുണ്ടായിരുന്ന തിരുവന്പാടിയിലെ ക്ഷീരകര്‍ഷകന്റെ ഫാമിലിപ്പോഴുള്ളത് ആറു പശുക്കള്‍ മാത്രം. അതിന്‍റെ പരിപാലനം തന്നെ പ്രതിസന്ധിയിലാണ്.
പശുക്കളെ കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഈ വേനല്‍ നല്‍കുന്ന ദുരിതം സമാനതകളില്ലാത്തതാണ്.
