ഉത്തരേന്ത്യയിലെ കര്‍ഷക സമരം ആറാം ദിവസം വിളവെടുപ്പ് നിർത്തി കർ‍ഷകർ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച അഖിലേന്ത്യാ ബന്ദ് രാഹുൽ ഗാന്ധി ഇന്ന് മൻസോർ സന്ദർശിക്കും
ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് നടത്തുന്ന സമരം ആറാം ദിവസത്തിൽ. സർക്കാർ ചർച്ചയ്ക്കു പോലും തയാറാകാത്ത സാഹചര്യത്തിൽ രാജ്യമെമ്പാടും വിളവെടുപ്പ് നിര്ത്തി സമരം ശക്തമാക്കാനാണ് കര്ഷക സംഘടനകളുടെ തീരുമാനം.
ഉത്തരേന്ത്യന് സംസ്ഥാനങ്ങള്ക്ക് പുറമേ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും. ഞായറാഴ്ച്ച കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികളുടെ പിന്തുണയോടെ കര്ഷക സംഘടന അഖിലേന്ത്യാ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. തുടർച്ചയായി ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞതോടെ മൊത്തവിപണയില് പച്ചക്കറിക്ക് മുപ്പത് ശതമാനം വിലവര്ധിച്ചു. അതേസമയം, മന്സോറിലെ കര്ഷക പ്രക്ഷോപത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില് കര്ഷക സംഘടനകള് നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും. എന്നാല്, മറ്റ് ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് കര്ഷകരുടെ സമരം ശക്തമായി തുടരുകയാണ്.
മധ്യപ്രദേശിലെ മൻസോറിൽ പൊലീസ് വെടിവയ്പ്പില് ആറു കര്ഷകര് കൊല്ലപ്പെട്ട സംഭവം നടന്ന് ഇന്ന് ഒരു വര്ഷം തികയുകയാണ്. മന്സോര് വെടിവയ്പിന്റെ ഒന്നാം വാര്ഷികത്തില് രാഹുല് ഗാന്ധി മൻസോർ സന്ദര്ശിക്കും. കർഷകരുടെ പ്രതിഷേധത്തിന് പിന്തുണയറിയിച്ചാണ് സന്ദര്ശനം. വിലസ്ഥിരത ഉറപ്പാക്കണം വായ്പകള് എഴുതിതള്ളണം തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു മന്സോറിലെ പ്രതിഷേധം.
