പഞ്ചാബിലെ കർഷക സമരം അവസാനിപ്പിക്കാൻ തീരുമാനം

ദില്ലി: പഞ്ചാബിലെ കർഷക സമരം അവസാനിപ്പിക്കാൻ തീരുമാനം. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെയായിരുന്നു സമരം. നാളെ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന.

അതേസമയം രാഷ്ട്രീയ കിസാൻ മഹാ സംഘ് നടത്തുന്ന ക‍ർഷകസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാരുകൾ തയ്യാറായിട്ടില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് കർഷകരുടെ യോഗം ചേരും.

തുടർച്ചയായി ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞതോടെ നഗരങ്ങളിലെ ചെറുകിട കമ്പോളങ്ങളിൽ വില ഉയർന്നു. എന്നാൽ സമരം നാല് ദിവസം കഴിഞ്ഞിട്ടും സമരക്കാരുമായി ചർച്ച നടത്താൻ സർക്കാരുകൾ തയ്യാറായിട്ടില്ല.