എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തണ്ണിമത്തന്‍ ഏന്തി സമരം

കോഴിക്കോട്: ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ച് അധ്യാപകന്‍ നടത്തിയ പ്രഭാഷണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തണ്ണിമത്തന്‍ ഏന്തി സമരം സംഘടിപ്പിക്കും. 

വിദ്യാര്‍ത്ഥിനികളുടെ ശരീരത്തെ തണ്ണിമത്തനോട് ഉപമിച്ച് അധ്യാപകന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം. ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കെഎസ്‍യു ക്യാമ്പസിന് പുറത്ത് ഹോളി ആഘോഷം സംഘടിപ്പിക്കും. ക്യാമ്പസിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷണസമിതി തെളിവെടുപ്പ് നടത്തും.