
തലസ്ഥാന നഗരത്തെ കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പൊരുതി നേടിയ നേട്ടമായിട്ടാണ് നഗരസഭ കരുതുന്നത്. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു.
സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ആദ്യം കൊച്ചിയെ ഉള്‍പ്പെടുത്തുകയും തലസ്ഥാന നഗരത്തെ തഴയുകയും ചെയ്തത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരം നഗരത്തെ ഉള്‍പ്പെടുത്തണമെന്നാവശ്യവുമായി ചീഫ് സെക്രട്ടറിയും മേയറുമെല്ലാം കേന്ദ്രസര്‍ക്കാരിനെ നേടിട്ട് സമീപിച്ചിരുന്നു.
പ്രതിവര്‍ഷം 100 കോടിരൂപ കേന്ദ്രസഹായം ലഭിക്കുന്ന പദ്ധതിയില്‍ തലസ്ഥാന നഗരത്തെ കൂടി ഇപ്പോള്‍ ഉള്‍പ്പെടുത്തിയത് നഗരക്കവികസനത്തിന് ആക്കം കൂട്ടുമെന്ന പ്രതീക്ഷയിലാണ് നഗസഭ. നഗരസവികസനം, മാലിന്യ നിര്‍മ്മാര്‍ജ്ജന്‍ം, ഐടി, ഇ-ഗവേണ്‍സ്, ആരോഗ്യവിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്കാണ് സാമ്ര്‍സിറ്റി ഊന്നല്‍ നല്‍കുന്നത്.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതി വലിയനേട്ടമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. ഒരു പദ്ധതി പ്രദേശം കണ്ടെത്തി അവിടുത്തെ സമഗ്രവികസനത്തിനുള്ള പദ്ധഥിരേഖ തയ്യാറാക്കിയാണ് ആദ്യം സമര്‍പ്പിക്കേണ്ടത്. സ്വകാര്യ സംഭരകരുടെ സഹകരണവും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗരേഖപ്രകാരം ആവശ്യമായി വരും.
മറ്റ് നഗരസഭകള്‍ സമര്‍പ്പിക്കുന്ന പദ്ധതി രേഖകളുമായി ആദ്യഘട്ടത്തില്‍ മത്സരിച്ച് ജയിച്ചാല്‍ മാത്രമേ തലസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ വിഹിതം ലഭ്യമാവുകയുള്ളൂ.
