ഇടുക്കി: പത്തൊമ്പതുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലം പ്രകാശ്ഗ്രാം സ്വദേശിയായ 40 കാരനാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മകളെ പീഡിപ്പിച്ചു വരുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണ്.
വീട്ടില്‍ ഇയാളും പെണ്‍കുട്ടിയും മാത്രമാണുള്ളത്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയാളുമായി പിണങ്ങി ഇളയ രണ്ടു കുട്ടികളുമായി സ്വന്തം വീട്ടിലാണ്. നെടുങ്കണ്ടം കോടതി പ്രതിയെ റിമാന്റു ചെയ്തു.
