കൊച്ചി: കോതമംഗലം മാമലക്കണ്ടത്ത് രണ്ട് ദലിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവ് അറസ്റ്റില്‍. എട്ടും പതിനാലും വയസ്സായ പെണ്‍കുട്ടികളെ ഇയാള്‍ മൂന്നു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മൂത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുറത്തു പറഞ്ഞാല്‍ കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഭയം കാരണം അമ്മയോടുപോലും ഒന്നും പറയാതിരുന്ന മൂത്ത പെണ്‍കുട്ടി പീഡനം സഹിക്കാനാവാത്ത സാഹചര്യത്തില്‍ ഇക്കാര്യം അമ്മയോട് പറയുകയും അമ്മ കോതമംഗലം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിതാവ് തുടര്‍ന്ന് ഒളിവില്‍ പോയി.
തുടര്‍ന്ന് ഇന്ന് രാവിലെ ഇയാളെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
