വണ്ടൂരിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതു മണിയോടെതമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്പിലായിരുന്നു സംഭവം.

മലപ്പുറം: വണ്ടൂരിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതു മണിയോടെതമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്പിലായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

രാത്രി ഒമ്പതു മണിയോടെ മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ബഹളമുണ്ടാക്കി. തുടര്‍ന്ന് വിജയ് മണ്‍വെട്ടിയെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു. ഭാര്യ വിജയ്‍യെ തടയാന്‍ ശ്രമിച്ചെങ്കിലും തടയാന്‍ സാധിച്ചില്ല. ഇവര്‍ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്. മകൻ വിജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.