പൊലീസിനെ ഭയപ്പെടുത്താന്‍ സ്വന്തം കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍നിന്ന് വലിച്ചെറിഞ്ഞ് പിതാവ്
പോര്ട്ട് എലിസബത്ത്: ചേരിയിലെ അനധികൃത കെട്ടിട നിര്മ്മാണം പൊളിക്കാനെത്തിയ സംഘത്തെയും കൂട്ടിനെത്തിയ പൊലീസിനെയും ഭയപ്പെടുത്താന് സ്വന്തം കുഞ്ഞിനെ കെട്ടിടത്തിന് മുകളില്നിന്ന് വലിച്ചെറിഞ്ഞ് പിതാവ്. ദക്ഷിണാഫ്രിക്കയിലെ പോര്ട്ട് എലിസബത്തില് ആണ് അനധികൃതമായി നിര്മ്മിച്ച കെട്ടിടങ്ങള് പൊളിക്കാന് പൊലവീസും സംഘവും എത്തിയത്.

പൊളിച്ചു നീക്കാന് അനുവദിക്കില്ലെന്നും ഒരു വയസ്സ് മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ കെട്ടിടത്തില്നിന്ന് താഴേയ്ക്കെറിയുമെന്നുമായിരുന്നു 38കാരന്റെ ഭീഷണി. സംഘം എത്തിയ ഉടനെ ഇയാള് കുഞ്ഞുമായി കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. തമ്മില് സംസാരിച്ചതിന് ശേഷവും ഇയാള് ഭീഷണിയില്നിന്ന് പിന്തിരിയാന് തയ്യാറല്ലെന്ന് മനസ്സിലാക്കിയ പൊലീസ് സഘം കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലായി.

ഒടുവില് ഇയാള് കുഞ്ഞിനെ താഴേക്ക് എറിഞ്ഞു. എന്നാല് കുഞ്ഞ് നേരെ എത്തിയത് താഴെ ന്ല്ക്കുന്ന പോലീസുകാരുടെ കയ്യില്. ഒരു പോറലുപോലും ഏല്ക്കാതെ കുഞ്ഞ് രക്ഷപ്പട്ടു. അചതേസമയം കുഞ്ഞിനെ വലിച്ചെറിഞ്ഞ പിതാവിന് നേരെ പൊലീസ് കേസെടുത്തു. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
