അക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ഫെഫ്ക

കൊച്ചി:അമ്മയിലെ വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് ഫെഫ്ക. തങ്ങൾ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ആഷിക് അബുവിന്‍റെ പരസ്യവിമ‍‌ർശനത്തോട് യോജിപ്പില്ലെന്ന് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഷിഖ് അബുവിനെതിരെ അച്ചടക്ക നടപടിയില്ലെന്നും സംഘടനയില്‍ പാലിക്കേണ്ട നടപടികള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആഷിക് അബുവിനോട് മുന്‍പ് വിശദീകരണം ചോദിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഫെഫ്ക പറഞ്ഞു. നിലപാട് വിശദീകരിക്കാന്‍ ആഷിഖ് അബുവിന് ഇനിയും അവസരമുണ്ട്. ആഷിഖിന് വിമര്‍ശനം ഉന്നയിക്കാന്‍ സംഘടനയുടെ സംഘടനയുടെ വേദി തുറന്നിട്ടിരിക്കുകയാണെന്നും ഫെഫ്ക വ്യക്തമാക്കി.

ദിലീപിനെതിരായ സസ്പെൻഷൻ തുടരുന്നുവെന്നും വിചാരണ കഴിഞ്ഞ് വിധി വരാതെ തീരുമാനം പുനരാലോചിക്കില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ നടിമാരുടെ രാജിക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു.