ഡങ്കിയും എലിപ്പനിയും കൂടുന്നു ഇതുവരെ മൂന്ന് മരണം
പത്തനംതിട്ട:പത്തനംതിട്ട ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. എലിപ്പനി ബാധിച്ച് രണ്ടുപേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. 500ൽ അധികം ആളുകളാണ് പ്രതിദിനം ജില്ലയിൽ പനിക്ക് ചികിത്സ തേടുന്നത് .മാലിന്യ പ്രശ്‍നം രൂക്ഷമായ പത്തനംതിട്ട മുൻസിപ്പാലിറ്റി ഇലന്തൂർ വല്ലന മലയാലപ്പുഴ എന്നിവിടങ്ങളിലാമണ് പനി പടരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
മഴക്കാലം ശക്തിപ്രാപിച്ചതിന് പിന്നാലെ പനിപ്പിടിയിലാണ് ജില്ല. ഇതിവരെ ഡങ്കിസ്ഥിരീകരിച്ചത് 187 പേർക്ക്. എലിപ്പനി 76 പേർക്കും മലേറിയ 19 പേർക്കും സ്ഥിരീകരിച്ചു. മാലിന്യ പ്രശ്‍നം രൂക്ഷമായ പത്തനംതിട്ട മുന്‍സിപ്പാലിറ്റി ഇലന്തൂർ, വല്ലന, മലയാലപ്പുഴ എന്നിവിടങ്ങളിലാണ് പനി പടരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മലേറിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത് അധികവും ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലാണ്. ക്യാംപുകളിൽ പരിശോധന ശക്തമാക്കി. എലിപ്പനി കണക്കിലെടുത്ത് ചെളിയിലും, വയലിലും ഇറങ്ങി ജോലി ചെയ്യുന്നവർ മുൻകരുതലെടുക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു. പ്രതിരോധ മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. മഴ വിട്ടു നിന്നാൽ ഡങ്കിപ്പനി പടാരാനുള്ള സാധ്യത കണക്കില്ലെടുത്ത മാലിന്യ കൊതുക് നിവാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്.
