ക്യൂബൻ വിപ്ലവ നായകനും മുൻ ഭരണാധികാരിയുമായ ഫിഡൽ കാസ്ട്രോയുടെ മൂത്ത മകൻ ഡോ. ഫിഡൽ ഡിയാസിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് ക്യൂബയുടെ ഔദ്യോഗിക ദിനപത്രമായ 'ഗ്രാൻമ' റിപ്പോർട്ട് ചെയ്തു.
പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ കൂടിയായ ഫിഡെലിറ്റോ വിഷാദരോഗിയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ക്യൂബൻ പ്രസിഡന്റിന്റെ ശാസ്‌ത്ര ഉപദേഷ്‌ടാവു കൂടിയാണ് ഡോ. ഫിഡൽ ഡിയാസ് കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത്ത ഡയസ് ബലാർട്ടിലുള്ള മകനാണ് കുഞ്ഞ് ഫിഡൽ എന്നറിയപ്പെട്ടിരുന്ന ഫിഡൽ ഡിയാസ്
