ആകെ 64 മത്സരങ്ങള്‍ മത്സരം നടക്കുന്ന 12 വേദികള്‍

മോസ്കോ : ഇരുപത്തൊന്നാമത് ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് ഇന്നലെ തിരി തെളിഞ്ഞതോടെ റഷ്യൻ മണ്ണിൽ ഇനി വലിയ പെരുന്നാൾ കാലം. മോസ്ക്കോയിലെ ലുഷ്നിക്കി സ്റ്റേഡിയം ആയിരുന്നു ലോകകപ്പ് ഉദ്ഘാടന വേദി. ദൃശ്യ വിസ്മയങ്ങളാൽ സമ്പുഷ്‍ടമായിരുന്നു ഉദ്ഘാ‍ടന ചടങ്ങുകൾ. ലോക പ്രശസ്ത പോപ് ഗായകന്‍ ബോബി വില്ല്യംസിന്റെ പാട്ടോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലോക കപ്പിൽ ആകെ 64 മത്സരങ്ങളാണ് ഉള്ളത്.

ഒാരോ മത്സരവും 12 വേദികളിലായിട്ടായിരിക്കും ന‍ടക്കുക. ഉദ്ഘാടന മത്സരവും ഫൈനൽ മത്സരവും മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലായിരിക്കും. സ്പാര്‍ട്ടക്ക് സ്റ്റേഡിയം, സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ കാലിംഗാഡ് സ്റ്റേഡിയം, കസാനിലെ കസാന്‍ അരീനാ സ്റ്റേഡിയം, നിഷ്‌നി നോവ്‌ഗോഡിലെ നിഷ്‌നി നോവ്‌ഗോഡ് സ്‌റ്റേഡിയം, സമാരയിലെ കോസ്മോസ് അരീന, സറാനസ്‌കിലെ മോര്‍ഡോവിയ അരീന, സൗച്ചിയിലെ ഒളിമ്പിക് സ്റ്റേഡിയം, യെക്ടറിന്‍ ബെര്‍ഗിലെ സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയാണ് ലോക കപ്പ് നടക്കുന്ന മറ്റ് സ്റ്റേഡിയങ്ങൾ.