മാന്‍സുക്കിച്ചിനെ വാനോളം പുകഴ്‌ത്തി ക്രൊയേഷ്യന്‍ നായകന്‍

മോസ്‌കോ: ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലിന് മുന്‍പ് സഹതാരം മാന്‍സുക്കിച്ചിനെ പുകഴ്‌ത്തി ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച്. മാന്‍സുക്കിച്ച് അപരാജിതനായ പോരാളിയാണെന്ന് മോ‍ഡ്രിച്ച് പറയുന്നു. ക്രൊയേഷ്യന്‍ ടീമില്‍ അദേഹത്തിന്‍റെ സാന്നിധ്യം വളരെ പ്രധാനമാണ്. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കാന്‍ മാന്‍സുക്കിച്ചിന് കഴിയുന്നു.

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മാന്‍സുക്കിച്ച് വിജയഗോള്‍ നേടിയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഫൈനലിലും ഇത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- കലാശപ്പോരാട്ടത്തിന് മുന്‍പ് ക്രൊയേഷ്യന്‍ നായകന്‍ പറഞ്ഞു. ലൂഷ്നിക്കിയില്‍ ആദ്യ ലോകകപ്പ് കിരീടമുയര്‍ത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ.