ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് ഗോളിന് സാക്ഷിയായി കാമുകി
മോസ്കോ: ക്രിസ്റ്റ്യാനോ യൂറോപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാവുന്നതിന് സാക്ഷിയായി കാമുകി ജോർജിന റോഡ്രിഗസ്. താരത്തിന്റെ ഏഴാം നമ്പർ ജഴ്സിയണിഞ്ഞാണ് മോഡലായ ജോർജിന സ്റ്റേഡിയത്തില് എത്തിയത്. മൊറോക്കോയുമായുള്ള മത്സരം ചൂടുപിടിച്ച് നിൽക്കുമ്പൊഴാണ് ക്യാമറാ കണ്ണുകളിൽ ജോർജിനയുടെ മുഖം തെളിഞ്ഞത്.
ഗ്യാലറിയിലിരുന്ന് വിരലിലെ മോതിരം ഉയർത്തിക്കാട്ടിയതോടെ ആരാധകര്ക്കിടയില് ഒരു സംശയമുദിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്നായി ആരാധകരുടെ പക്ഷം. മൊറോക്കോയുമായുള്ള മത്സരത്തിന് മുൻപ് ഇൻസ്റ്റാഗ്രാമിൽ വിജയാശംസ നേർന്ന് ജോർജിന പോസ്റ്റിട്ടിരുന്നു. പക്ഷെ പിന്നാലെ മൊറോക്കോ ആരാധകർ വെല്ലുവിളിയുമായെത്തി.
രണ്ടു ദിവസങ്ങൾക്കിപ്പുറം തന്റെ ബോയ്ഫ്രണ്ട് ആദ്യപകുതിയിൽ തന്നെ പ്രതികാരം ചെയ്യുന്നത് ആഘോഷമാക്കിയാണ് ജോർജിനയുടെ മടക്കം ഏതായാലും ഭാര്യമാരും കാമുകിമാരുമൊക്കെയാണ് കളിക്കാരുടെ ശക്തിയെന്ന് ലോകകപ്പ് കാട്ടിത്തരുന്നു. സമ്മർദ്ദം കുറയ്ക്കാൻ മെസിക്ക് കൂട്ടായ് ഭാര്യ പറന്നെത്തിയതും കുടുംബത്തോടൊപ്പം പരിശീലനത്തിനെത്തിയ ബ്രസീൽ ടീമും നേരത്തെയുള്ള ഉദാഹരണങ്ങളാണ്.
