ഗ്രീസ്മാന്‍, എംബാപ്പേ, പോഗ്ബ ഡെംബലേ എന്നിവര്‍ ആദ്യ ഇലവനില്‍
കസാന്: ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിന് ശക്തരായ ഫ്രാന്സ് ഇറങ്ങുന്നത് പൂര്ണസന്നാഹത്തോടെ. സൂപ്പര് താരങ്ങളായ ഗ്രീസ്മാന്, എംബാപ്പേ, പോഗ്ബ, ഡെംബലേ എന്നിവരെ പരിശീലകന് ദെഷാംപ്സ് ആദ്യ ഇലവനില് ഉള്പ്പെടുത്തിയിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ചാമ്പ്യന്മാരാക്കിയ ഗ്രീസ്മാന് തന്നെയാവും മത്സരത്തില് ഫ്രാന്സിന്റെ ആക്രമണങ്ങള്ക്ക് നേതൃത്വം കൊടുക്കുക.
പരിക്കേറ്റ ജിറൗഡ് ആദ്യ ഇലവനില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ഇതിഹാസ താരം ടീം കാഹിലിനെ ഉള്പ്പെടുത്താതെയാണ് ഓസ്ട്രേലിയ ആദ്യ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യനിര താരം ജെഡിനാക്കാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. നബൗട്ട്, റോജിക്ക് എന്നിവരുടെ അക്രമണ മികവാകും കളത്തില് ഓസ്ട്രേലിയയുടെ കരുത്ത് വരച്ചിടുക. എന്നാല് ആദ്യ മത്സരം ജയിച്ച് തുടക്കം ഗംഭീരമാക്കാനാണ് ലോകകപ്പിലെ ഫേവറേറ്റുകളായ ഫ്രാന്സ് ഇറങ്ങുക.
