2022ലെ ലോകകപ്പ് വരെ ലോയ്ക്ക് കരാറുണ്ട്
മോസ്‌കോ: ജര്‍മ്മന്‍ പരിശീലകന്‍ ജോക്വിം ലോ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സൂചന. അടുത്ത യൂറോ കപ്പില്‍ പരിശീലകനാകുമോയെന്ന് പറയാറായിട്ടില്ലെന്ന് തെക്കന്‍ കൊറിയക്കെതിരായ ലോകകപ്പ് തോൽവിക്ക് ശേഷം ലോ പറഞ്ഞു.
തെക്കന്‍ കൊറിയക്കെതിരെ തോൽക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ലോ പറഞ്ഞു. 2022ലെ ലോകകപ്പ് വരെ ജര്‍മന്‍ ടീമുമായി ലോയ്ക്ക് കരാറുണ്ട്. അതേസമയം ജര്‍മ്മന്‍ ഫുട്ബോള്‍ ഇരുണ്ടകാലത്തിലേക്ക് പോവുകയാണെന്ന വിലയിരുത്തൽ ശരിയല്ലെന്നും ലോ അഭിപ്രായപ്പെട്ടു.
