ഉറുഗ്വെ- റഷ്യ എന്നിവര്‍ അടുത്ത റൗണ്ടിലേക്ക്
മോസ്കോ: ലോകകപ്പില് സൗദി അറേബ്യക്കെതിരായ മത്സരത്തില് ഉറുഗ്വെ വിജയിച്ചതോടെ ഗ്രൂപ്പ് എയില് നോക്കൗട്ട് പട്ടികയായി. വിജയത്തോടെ ഉറുഗ്വെ പ്രീക്വാര്ട്ടറില് പ്രവേശിച്ചപ്പോള് സൗദിയും ഈജിപ്തും ലോകകപ്പില് നിന്ന് പുറത്തായി. നേരത്തെ ഇതേ ഗ്രൂപ്പില് നിന്ന് രണ്ട് കളികളില് ജയിച്ച് റഷ്യ പ്രീക്വാര്ട്ടര് ഉറപ്പിച്ചിരുന്നു.
കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഈജിപ്തും സൗദിയും പുറത്തായത്. റഷ്യയോടും ഉറുഗ്വോയോടുമാണ് ഇരു ടീമുകളും പരാജയപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. 25-ാം തിയ്യതി നടക്കുന്ന ഉറുഗ്വെ- റഷ്യ പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കും. അതേദിവസം നടക്കേണ്ട ഈജിപ്ത്- സൗദി പോരാട്ടത്തിന്റെ ഫലം അപ്രസക്തമാണ്.
