അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് താരം
മോസ്കോ: ആരാധകരുടെ രൂക്ഷ വിമർശനത്തിൽ മനംനൊന്ത് ഇറാൻ ലോകകപ്പ് താരം കളി മതിയാക്കി. ഇറാനിയന് മെസി എന്ന് വിളിപ്പേരുള്ള യുവതാരം സർദാര് അസ്മോൻ ആണ് 23-ാം വയസിൽ കളി അവസാനിപ്പിക്കുന്നത്. ഇറാനായി 36 മത്സരങ്ങളില് 23 ഗോളടിച്ച താരത്തിന് റഷ്യയില് വലകുലുക്കാന് കഴിയാതെപോയത് കടുത്ത വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു.
'രോഗബാധിതയായ അമ്മയെ രൂക്ഷ വിമർശനങ്ങൾ മാനസികമായി തളർത്തി, രോഗം മൂർഛിച്ചു. എനിക്കും മുറിവേറ്റിരിക്കുന്നു, അമ്മ വേണോ കരിയർ വേണോ എന്നൊരു ചോദ്യത്തിന് മുന്നിലാണ് ഞാൻ. എനിക്കൊരു ഉത്തരമേയുള്ള, മതിയാക്കുകയാണ് കളിജീവിതം'- സര്ദാര് പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബോളിൽ സർദാർ കളി തുടർന്നേക്കുമെന്നാണ് സൂചന.
