ജപ്പാന് രണ്ട് ഗോള്‍
മോസ്കോ: റഷ്യന് ലോകകപ്പിലെ ആവേശപ്പോരില് ലാറ്റിനമേരിക്കന് കരുത്തരായ കൊളംബിയക്കെതിരെ ഏഷ്യന് പ്രതിനിധികളായ ജപ്പാന് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് മുന്നില്. ജപ്പാനായി പെനാല്റ്റിയിലൂടെ കഗാവയും ഒസാക്കോവയുമാണ് ഗോള് നേടിയത്. കൊളംബിയക്കായി ജുവാന് ഫെര്ണാണ്ടോ ഏക ഗോള് മടക്കി.
മൊര്ഡോവിയ അറീനയില് നാടകീയമായിരുന്നു മത്സരത്തിന്റെ തുടക്കം. മൂന്നാം മിനുറ്റില് ജപ്പാന് മുന്നേറ്റത്തിനിടയില് പന്ത് കൊണ്ട് തട്ടിയതിന് കൊളംബിയന് താരം കാര്ലോസ് സാഞ്ചസിനെതിരെ റഫറി ചുവപ്പ് കാര്ഡ് പുറത്തെടുത്തു. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്ഡാണിത്. പ്രതിഷേധമായി കൊളംബിയന് താരങ്ങള് ചുറ്റും കൂടിയെങ്കിലും റഫറി പെനാല്റ്റി ബോക്സിലേക്ക് വിരല് ചൂണ്ടി. ജപ്പാനായി കിക്കെടുത്ത ബൊറൂസിയ ഡോട്മുണ്ട് മിഡ്ഫീല്ഡര് കഗാവ ഏഷ്യന് ശക്തികളുടെ അക്കൗണ്ട് തുറന്നു.
പിന്നീട് പത്ത് പേരുമായി പെരുതിക്കളിച്ച കൊളംബിയക്ക് ഗോള് മടക്കാന് 39-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മുന്നേറ്റതാരം ഫാല്ക്കാവോയെ ഫൗള് ചെയ്തതിന് കൊളംബിയക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ക്വിന്റെറോ ഈക്വലൈസെസ് ജപ്പാന് മതിലിനെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതി സമനിലയ്ക്ക് പിരിയുകയായിരുന്നു. എന്നാല് 73-ാം മിനുറ്റില് ഒസാക്കയിലൂടെ ജപ്പാന് രണ്ടാം വീണ്ടും ലീഡ് സ്വന്തമാക്കി.
