കേരള പൊലിസിന്‍റെ ട്രോളുകള്‍ ശ്രദ്ധേയമാവുന്നു
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഫുട്ബോള് പ്രേമികള് ലോകകപ്പ് ആവേശത്തിലാണ്. ജനങ്ങള്ക്കിടയില് ട്രോഫിക് ബോധവല്ക്കരണം നടത്താന് ഈ സമയം കൃത്യമായി വിനിയോഗിച്ചിരിക്കുകയാണ് കേരള പൊലിസ്.
ലോകകപ്പുമായി ബന്ധപ്പെട്ട ട്രോളുകളാണ് കേരള പൊലിസ് ഇതിനായി ഉപയോഗിക്കുന്നത്. ബ്രസീലിയന് താരം നെയ്മറെ കുറിച്ചുള്ള കുറിക്കുകൊള്ളുന്ന ട്രോളാണ് ഒടുവില് പുറത്തുവന്നത്. ലോകകപ്പ് തുടങ്ങിയതിന് ശേഷം കേരള പൊലിസ് പുറത്തിറക്കിയ എല്ലാ ട്രോളുകള്ക്കും സമൂഹമാധ്യമങ്ങളില് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
