ബ്രസീലിയന്‍ ടീമിന് ആശ്വാസവാര്‍ത്ത
മോസ്കോ: ലോകകപ്പില് കോസ്റ്റാറിക്കയ്ക്കെതിരെ ബ്രസീല് സൂപ്പര് താരം നെയ്മര് കളിക്കുമോ എന്ന ആശങ്കകള്ക്ക് അവസാനം. പരിശീലനത്തിന് സഹതാരങ്ങള്ക്കൊപ്പം നെയ്മര് ഇന്ന് മൈതാനത്തിറങ്ങി. നെയ്മര് പൂര്ണ ആരോഗ്യവാനാണെന്ന് ബ്രസീലിയന് ഫുട്ബോള് കോണ്ഫെഡറേഷന് അറിയിച്ചു. കോസ്റ്റാറിക്കയ്ക്കെതിരെ നെയ്മര് കളിക്കുമെന്നും അധികൃതര് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പരിശീലനം പൂര്ത്തിയാക്കാതെ നെയ്മര് നേരത്തെ മടങ്ങിയിരുന്നു. ഇതോടെയാണ് നെയ്മര് കോസ്റ്റാറിക്കയ്ക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോര്ട്ടുകള് പുറത്തുവന്നത്. പരിശീലനത്തിനായി മൈതാനത്തെത്തി പത്ത് മിനുറ്റിന് ശേഷം നെയ്മര് ടീം സ്റ്റാഫിനൊപ്പം മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് നിര്ണായകമായ ബ്രസീല്- കോസ്റ്റാറിക്ക പോരാട്ടം.
