എംബാപ്പെയ്ക്ക് ഇതിനേക്കാള്‍ വലിയ സമ്മാനം ലഭിക്കാനില്ല
മോസ്കോ: ലോകകപ്പില് തന്റെ റെക്കോര്ഡിനൊപ്പമെത്തിയ ഫ്രഞ്ച് യുവതാരം കെയ്ലിയന് എംബാപ്പെയ്ക്ക് അഭിനന്ദനവുമായി ബ്രസീല് ഇതിഹാസം പെലെ. ട്വിറ്ററിലൂടെയാണ് പെലെയുടെ പ്രതികരണം. ലോകകപ്പില് രണ്ട് ഗോൾ നേടുന്ന കൗമാര താരമെന്ന പെലെയുടെ 1958ലെ റെക്കോര്ഡിനൊപ്പമാണ് എംബാപ്പെ എത്തിയത്.
നേട്ടത്തില് താരത്തെ അഭിനന്ദിച്ച പെലെ, ബ്രസീലിനോട് ഒഴികെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനാവട്ടെ എന്നും ആശംസിച്ചു. പ്രീ ക്വാര്ട്ടറില് എംബാപ്പെയുടെ ഇരട്ട ഗോളില് അര്ജന്റീനയെ ഫ്രാന്സ് മൂന്നിനെതിരെ നാല് ഗോളുകള്ക്ക് പരാജയപ്പെടുത്തിയിരുന്നു. ഗ്രീസ്മാന്, പവാഡ് എന്നിവരുടെ വകയായിരുന്നു ഫ്രാന്സിന്റെ മറ്റ് ഗോളുകള്.
