റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ നേട്ടം
മോസ്കോ: ലോകകപ്പിനിടെ പോര്ച്ചുഗല് സ്ട്രൈക്കര് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് അപൂര്വ്വ നേട്ടം. അന്താരാഷ്ട്ര ഫുട്ബോളില് കൂടുതല് ഗോളുകള് നേടിയവരുടെ പട്ടികയില് 33കാരനായ ക്രിസ്റ്റ്യാനോ രണ്ടാമതെത്തി. മൊറോക്കക്കെതിരെ നാലാം മിനുറ്റില് ഗോള് നേടിയതോടെ ക്രിസ്റ്റ്യാനോയുടെ ഗോള്വേട്ട 85ലെത്തി. ഈ ലോകകപ്പില് റൊണോയുടെ നാലാം ഗോള് കൂടിയാണിത്.
പോര്ച്ചുഗല് കുപ്പായത്തില് 151-ാം മത്സരത്തിലാണ് റൊണോ നേട്ടത്തിലെത്തിയത്. 149 മത്സരങ്ങളില് 109 ഗോളുകളുമായി ഇറാന്റെ അലി ദേ ആണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഹംഗറിയുടെ ഇതിഹാസ താരം പുഷ്കാസിന് 89 കളിയില് 84 ഗോളുകളുണ്ട്. ഈ ലോകകപ്പില് കളിക്കുന്ന താരങ്ങളില് ഗോള്വേട്ടയില് റൊണാള്ഡോയ്ക്ക് എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.
