ഈജിപ്തിനെതിരെ റഷ്യ മുന്നില്‍

മോസ്‌കോ: ലോകകപ്പില്‍ ഈജിപ്‌ത്- റഷ്യ പോരില്‍ ആദ്യ പകുതിയിലെ ഗോള്‍ വരള്‍ച്ചയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ നാടകീയമായ അന്ത്യം. 47-ാം മിനുറ്റില്‍ റഷ്യയുടെ സോബ്‌നിന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ച ഈജിപ്ത് താരം ഫാത്തിയുടെ കാലില്‍ തട്ടി പന്ത് ഗോള്‍ പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഇതോടെ മത്സരത്തില്‍ റഷ്യ ഒരു ഗോളിന് മുന്നിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ പകുതി 
സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ തിരിച്ചെത്തിയ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. സലായെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഈജിപ്ത് ഇറങ്ങിയത്. എന്നാല്‍ മികച്ച മുന്നേറ്റങ്ങള്‍ കാട്ടിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സാലയ്ക്കും സംഘത്തിനുമായില്ല. അതേസമയം സൗദിക്കെതിരായ ഉദ്ഘാടന മത്സരത്തിലെ മികവ് തുടരാന്‍ റഷ്യക്കുമായില്ല.

തുടക്കത്തില്‍ പന്ത് ഈജിപ്തിന്‍റെ കാലുകളില്‍ കൂടി കറങ്ങിയെങ്കിലും സലായ്ക്ക് റഷ്യന്‍ പ്രതിരോധത്തിലെ വിടവ് കണ്ടെത്താനായില്ല. പെനാല്‍റ്റിയിലൂടെ എട്ടാം മിനുറ്റില്‍ ലഭിച്ച സുവര്‍ണാവസരം റഷ്യ കളഞ്ഞുകുളിച്ചു. പിന്നാലെ റഷ്യയുടെ ആക്രമണങ്ങളെല്ലാം ഈജിപ്ഷ്യന്‍ അതിര്‍ത്തിയെ തലോടാതെ കടന്നുപോയി. 42-ാം മിനുറ്റില്‍ സലായുടെ മിന്നലടി റഷ്യന്‍ ബാറിന് പുറത്തേക്കുംപോയി.