റഷ്യക്കെതിരെ ആദ്യ ഇലവനില്‍ സലായിറങ്ങും
മോസ്കോ: ലോകകപ്പില് ഈജിപ്തിന്റെ മുഹമ്മദ് സലായ്ക്ക് അരങ്ങേറ്റം. റഷ്യക്കെതിരായ മത്സരത്തിനുള്ള ആദ്യ ഇലവനില് സ്ട്രൈക്കര് സലായെ ഈജിപ്ത് ഉള്പ്പെടുത്തി. ചാമ്പ്യന്സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സലായ്ക്ക് ഉറുഗ്വെയ്ക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. സലാ കളിക്കാതിരുന്ന മത്സരത്തില് ഒരു ഗോളിന് ഈജിപ്ത് പരാജയപ്പെട്ടിരുന്നു. ലോകകപ്പില് ഈജിപ്തിന്റെ പ്രതീക്ഷകള് മുഴുവന് പേറിയാണ് സലാ ആദ്യ മത്സരത്തിനിറങ്ങുന്നത്.
