ലോകകപ്പില്‍ ചരിത്ര നേട്ടം കുറിച്ച് സുവാരസ്
മോസ്കോ: അന്താരാഷ്ട്ര കരിയറിലെ നൂറാം മത്സരത്തില് വിജയഗോള് നേടി താരമായ ഉറുഗ്വെ സ്ട്രൈക്കര് സുവാരസിന് ചരിത്ര നേട്ടം. ഉറുഗ്വേക്കായി മൂന്ന് ലോകകപ്പുകളില് ഗോള് നേടുന്ന ആദ്യ താരമാണ് സുവാരസ്. ലോകകപ്പില് സൗദിക്കെതിരെ 23-ാം മിനുറ്റില് പെനാല്റ്റിയില് നിന്നുള്ള ഹെഡറിലൂടെയായിരുന്നു സുവാരസിന്റെ ചരിത്ര ഗോള്.
ദക്ഷിണാഫ്രിക്കന് ലോകകപ്പിലും(2010), ബ്രസീലിയന് ലോകകപ്പിലുമാണ്(2014) സുവാരസ് നേരത്തെ ഗോളുകള് നേടിയത്. ദക്ഷിണാഫ്രിക്കയില് മൂന്നും ബ്രസീലില് രണ്ട് ഗോളുകളും സുവാരസിന്റെ കാലുകളില് പിറന്നു. ദേശീയ കുപ്പായത്തിലെ ഗോള് നേട്ടം 52-ല് എത്തിക്കാനും മത്സരത്തില് സുവാരസിനായി. മത്സരത്തില് ഏക ഗോളില് സൗദിയെ ഉറുഗ്വെ തോല്പിച്ചിരുന്നു.
