ഒസാക്കോയുടെ തകര്‍പ്പന്‍ ഗോള്‍ കാണാം

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ കൊളംബിയക്കെതിരെ 73-ാം മിനുറ്റിലെ ഒസാക്കോയുടെ ഗോളില്‍ ചരിത്രം കുറിക്കുകയായിരുന്നു ജപ്പാന്‍. ഈ ഗോളോടെ ജപ്പാന്‍ 2-1ന് കൊളംബിയയെ കീഴടക്കി ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ രാജ്യത്തെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടത്തിലെത്തി. സൂപ്പര്‍ താരം ഹോണ്ടയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഒസാക്കയുടെ തകര്‍പ്പന്‍ ഗോള്‍.

ആറാം മിനുറ്റില്‍ കഗാവയുടെ ഗോളില്‍ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍(73) ജപ്പാന്‍ സമനില വഴങ്ങി. എന്നാല്‍ വിജയഗോള്‍ നേടാന്‍ മത്സരം ചൂടുപിടിച്ചതോടെ ഒസാക്കോയുടെ തല മൈതാനത്ത് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അവസാന നിമിഷം വരെ പോരാടിയെങ്കിലും സമനില പിടിക്കാന്‍ കൊളംബിയക്കായില്ല. ഫിഫ റാങ്കിംഗില്‍ കൊളംബിയ 16-ാം സ്ഥാനത്തും ജപ്പാന്‍ 61-ാം സ്ഥാനത്തുമാണ്.
ഒസാക്കോയുടെ തകര്‍പ്പന്‍ ഗോള്‍ കാണാം

Scroll to load tweet…