ഈ വജ്രം വിറ്റുപോയത് 40 മില്യണ്‍ ഡോളറിന്

First Published 13, Mar 2018, 10:37 PM IST
Fifth largest diamond in history sells for 40 million dollar
Highlights
  • ഖനനം ചെയ്തെടുത്തവയില്‍ അഞ്ചാമത്തെ വലിയ വജ്രം
  • വജ്രം വിറ്റു പോയത് 40 മില്യണ്‍ ഡോളറിന്

ബ്ലൂംബെര്‍ഗ്: 910 ക്യാരറ്റ് ലെസോതോ ലെജന്‍റ് എന്ന വജ്രമാണ് ലോകത്ത് ഇതുവരെ ഖനനം ചെയ്തെടുത്തവയില്‍ അഞ്ചാമത്തെ വലിയ വജ്രം. ഇത്തവണ ഈ വജ്രക്കല്ല് വാര്‍ത്തയില്‍ ഇടം നേടുന്നത് ഇതിന്‍റെ വിലയിലാണ്. 40 മില്യണ്‍ ഡോളറിനാണ് വജ്രം വിറ്റു പോയത്. 

ജെം ഡയമണ്ട്സ് ലിമിറ്റഡ് കമ്പനിയില്‍നിന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തി വന്‍ തുകയ്ക്ക് വജ്രം സ്വന്തമാക്കിയത്. ജെ ഡയമണ്ട് കമ്പനി ലെത്സങ് ഖനിയില്‍നിന്ന് കഴിഞ്ഞ ജനുവരിയിലാണ് ഈ വജ്രം കണ്ടെത്തിയത്.  ലുകാര എന്ന വജ്രമാണ് ലോകത്ത് ഏറ്റവുമധികം വിലയ്ക്ക് വിറ്റുപോയത്. 63 മില്യണ്‍ ഡോളറായിരുന്നു ഇതിന്‍റെ വില. 

loader