കൊടും തണുപ്പില്‍ ബിക്കിനിയിട്ട് അമ്പത് വയസുകാരിയുടെ ഫോട്ടോഷൂട്ട്

First Published 4, Apr 2018, 2:49 PM IST
fifty years old women bikini shoot in freezing siberia gone viral
Highlights
  • കൊടുംമഞ്ഞിലെ സുന്ദരിയുടെ പ്രായം കേട്ട് ലോകം ഞെട്ടി

കൊടുംതണുപ്പില്‍ ബിക്കിനി മാത്രമിട്ട് അമ്പതുവയസുകാരിയുടെ ഫോട്ടോ ഷൂട്ട്. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലാണ് ഫോട്ടോഷൂട്ട് നടന്നത്. ചൈന സ്വദേശിയായ യെലിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റഇല്‍ വൈറലായത്. കുത്തിക്കയറുന്ന തണുപ്പിന്റേതായ യാതൊരു ബുദ്ധിമുട്ടും പ്രകടമാകാതെയാണ് യെലിന്‍ ഫോട്ടോഷൂട്ടിലെത്തിയത്. 

ഫോട്ടോ കാണുന്ന ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല യെലിന്റെ പ്രായം അമ്പതാണെന്ന്. ഇരുപത്തിമൂന്നുകാരനായ മകനുള്ള ഈ സുന്ദരി തിനനു മുമ്പും പ്രതികൂലമായ കാലാവസ്ഥയില്‍ ചിത്രങ്ങളെടുത്ത് ശ്രദ്ധ നേടിയിട്ടുള്ളയാളാണ്. അഡ്വഞ്ചര്‍ സ്പോര്‍ട്സിനെ ഏറെ സ്നേഹിക്കുന്ന യെലിന് ലോകത്തെ മനോഹരവും അതുപോലെ എത്തിപ്പെടാന്‍ ക്ലേശകരവുമായ സ്ഥലങ്ങളില്‍ നിന്ന് ഇത്തരം ചിത്രങ്ങളെടുക്കുന്നത് തന്റെ ഹോബിയാണെന്നാണ് യെലിന്‍ വിശദമാക്കുന്നത്. 

ചൈനീസ് സമൂഹമാധ്യമമായ വേബോയില്‍ കഴിഞ്ഞ വര്ഷം പോസ്റ്റ് ചെയ്ത ചിത്രത്തോടെയാണ് അമ്പതുകാരിയായ യെലിന്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചെറുപ്പക്കാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന സാഹസം ചെയ്ത യെലിന് ഇന്റര്‍നെറ്റില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 

loader