2007 2012 കാലയളവില്‍ നിക്കോളാസ് സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഫില്ലനാണ് ആദ്യ പ്രൈമറിയില്‍ സര്‍ക്കോസിയെ പിന്തള്ളിയത്. ഫില്ലന്‍ മുന്നോട്ട് വച്ച വാണിജ്യ, സാമ്പത്തിക പരിഷ്‌കാരങ്ങളാണ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. 2012ലെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നിക്കോളാസ് സര്‍ക്കോസി ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. സര്‍ക്കോസി നിയമനടപടി നേരിടണമെന്നും ഫ്രഞ്ച് കോടതി നിരീക്ഷിച്ചിരുന്നു. ഈ ആരോപണങ്ങളാണ് സര്‍ക്കോസിക്ക് കനത്ത തിരിച്ചടി നല്‍കിയതെന്നാണ് വിലയിരുത്തല്‍. 40 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന ആദ്യ പ്രൈമറിയാണ് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണ്ണായകം. മുന്‍ പ്രധാമന്ത്രിയായിരുന്ന അലൈന്‍ ജപ്പിയാണ് പ്രൈമറിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2017 എപ്രിലിലാണ് രണ്ടാം പ്രൈമറി. ഇതിനിടെ പ്രൈമറിയിലെ ജനഹിതത്തെ മാനിക്കുന്നതായും ഫ്രാന്‍കോയിസ് ഫില്ലനെ പിന്തുണയ്ക്കുമെന്നും സര്‍ക്കോസി വ്യക്തമാക്കി. അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ പ്രൈമറിയില്‍ ഫില്ലര്‍ ജപ്പിയെ നേരിടും. ഇതില്‍ വിജയിക്കുന്ന ആളായിരിക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി. എതിര്‍ചേരിയിലുള്ള മറൈന്‍ ലീ പെന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.