Asianet News MalayalamAsianet News Malayalam

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ശിക്ഷ ഇന്നു വിധിക്കും

final verdict on attingal twin murder today
Author
Attingal, First Published Apr 18, 2016, 1:37 AM IST

ടെക്നോ പാര്‍ക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മില്‍ അവഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാന്‍ അനുശാന്തിയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും വകവരുത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കി. ഗൂഡാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. നിനോമാത്യവാണ് ലിജീഷിന്റെ അമ്മയെയും മകളെയും വെട്ടിക്കൊന്നത്. പക്ഷെ കുറ്റപത്രത്തില്‍ തെളിവുകള്‍ കൃത്യമായി നിരത്തുകയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് സമര്‍ത്ഥിക്കുകയും ചെയ്തതോടെ അനുശാന്തിക്കെതിരെയും കൊലപാതകവും മോഷവുമെല്ലാം തെളിഞ്ഞത്. 

ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വന്തം സുഖത്തിനായി രണ്ട് നിരപരാധികളുടെ ജീവനെടുത്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കമമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎസ് വിനീത് കുമാര്‍ ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്‌പിയായിരുന്ന പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധിവരുന്നത്.

Follow Us:
Download App:
  • android
  • ios